വിമാനത്താവള പ്രദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന; ഏഴംഗ സംഘം പിടിയിൽ
1598356
Friday, October 10, 2025 3:16 AM IST
നെടുമ്പാശേരി : വിമാനത്താവള പ്രദേശം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയിരുന്ന ഏഴംഗ സംഘം പിടിയിലായി. വിമാനത്താവളത്തിന് സമീപത്തെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
ലോഡ്ജിൽ നടത്തിയ പരിശോധനയിൽ കോട്ടയം ഉഴവൂർ കണ്ടത്തിൽ വീട്ടിൽ ക്രിസ്റ്റി, മലപ്പുറം വളാഞ്ചേരി എടയൂർ താഴത്തെ പള്ളിയിൽ മുഹമ്മദ് ഫയാസ് നാജി, വടകര നടക്കുതായ കാണിയാം കണ്ടായിൽ ഷംനാസ് എന്നിവരെയാണ് ആദ്യം പിടികൂടിയത്.
ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ മറ്റൊരു ലോഡ്ജിൽ രണ്ടാമതൊരു സംഘവും കൂടി ഉണ്ടെന്ന വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ കോട്ടയം പാല പുതുമംഗലത്ത് വീട്ടിൽ അനന്തു (28) , കോട്ടയം ഈരാറ്റുപേട്ട ചക്കാലയിൽ മുഹമ്മദ് ഫൈസൽ (29), കോട്ടയം ഞീഴൂർ പതിക്ക പറമ്പിൽ വിപിൻദാസ് ( 29 ),
മലപ്പുറം എടയൂർ അമ്പലാടത്ത് അഫ്സൽ (26 ) എന്നിവരും പിടിയിലാകുകയായിരുന്നു. ആറ് ഗ്രാമോളം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.