ഭാഗ്യതാര ഒന്നാം സമ്മാനം പപ്പടനിർമാണ തൊഴിലാളിക്ക്
1598216
Thursday, October 9, 2025 4:45 AM IST
കോതമംഗലം: തിങ്കളാഴ്ച നറുക്കെടുത്ത ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ നെല്ലിക്കുഴിയിലെ പപ്പടനിർമാണ തൊഴിലാളി തൃശൂർ പുന്നയൂർക്കുളം പ്രാരത്ത് ബിബു രാജ്(52)ന്. 40 വർഷമായി പപ്പടനിർമാണ തൊഴിലാളിയായ ബിബു രാജ് 13 വർഷമായി നെല്ലിക്കുഴിയിൽ വാടക മുറിയിൽ പപ്പടം നിർമിച്ചു വിറ്റുവരികയാണ്.
പതിവായി ലോട്ടറിയെടുക്കാറുണ്ട്. നെല്ലിക്കുഴി പിള്ളേച്ചൻസ് ലക്കി സെന്ററിൽ നിന്നെടുത്ത ബിബി 736437 നമ്പർ ടിക്കറ്റിനാണു സമ്മാനം. നാട്ടിലെത്തി ലോട്ടറി ബാങ്കിൽ നൽകി. വീട് നിർമിക്കണമെന്നാണ് ആഗ്രഹം. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ സിമിയാണു ഭാര്യ. വിദ്യാർഥികളായ ആവണിയും അതുൽകൃഷ്ണയും മക്കൾ. ബിബു രാജിന്റെ ഭാര്യാപിതാവിനു രണ്ടു വർഷം മുൻപ് 60 ലക്ഷം രൂപ ലോട്ടറി അടിച്ചിട്ടുണ്ട്.