ചൂർണിക്കര ലൈഫ് പദ്ധതി: നിരാഹാരസമരം പിൻവലിച്ചു
1598787
Saturday, October 11, 2025 4:06 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ ലൈഫ് ആക്ഷൻ കൗൺസിലിന്റെ നിരാഹാര സമരം പിൻവലിച്ചു. ഇന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുമായി ആക്ഷൻ കൗൺസിൽ അംഗങ്ങൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
പഞ്ചായത്തിന് കീഴിലുള്ള അശോക പുനരധിവാസ ഭൂമി കളിസ്ഥലമായി മാറ്റുമെന്ന തീരുമാനം പിൻവലിച്ചതോടെയാണ് പരിഹാരമായത്. സർക്കാരുമായി പഞ്ചായത്ത് നടത്തിയ എല്ലാ കത്തിടപാടുകളുടെയും രേഖകൾ തിങ്കളാഴ്ച കൈമാറാനും തീരുമാനമായി.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസ് സമരക്കാർ കൈയേറിയതോടെയാണ് ചർച്ചയ്ക്ക് ഭരണസമിതി തയാറായത്. ഭവന രഹിതർക്ക് വീട് വയ്ക്കാൻ അശോക ഗ്രൗണ്ട് ഉപയോഗിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. മുപ്പത് വർഷം മുമ്പ് പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയാണിത്.