മൂവാറ്റുപുഴ നഗരത്തിൽ വീണ്ടും പൈപ്പ് പൊട്ടി
1598339
Friday, October 10, 2025 3:03 AM IST
മൂവാറ്റുപുഴ: നഗരത്തില്‍ വീണ്ടും കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. ബുധനാഴ്ച മൂവാറ്റുപുഴ കാവുംപടി റോഡില്‍ പഴയ ഫയര്‍ സ്റ്റേഷന് റോഡിലാണ് ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായത്.
ജല അഥോറിറ്റി അധികൃതര്‍ കണക്ഷന് വിച്ഛേദിച്ച് കൂടുതൽ വെള്ളം പാഴാകുന്നത് ഒഴിവാക്കി. തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തി. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും ജലവിതരണം തടസപ്പെടുന്നതും പതിവായിരിക്കുകയാണ്.