ആശുപത്രി വളപ്പിൽ പഴകിയ മരുന്നുകൾ കത്തിച്ചു; പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം
1598786
Saturday, October 11, 2025 4:06 AM IST
ഫോർട്ടുകൊച്ചി: ഇഎസ്ഐ ആശുപത്രി വളപ്പില്‍ പഴകിയ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് പ്രദേശ വാസികള്‍ക്ക് ദുരിതമായി. പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
വൈകുന്നേരം അഞ്ചിന് ജീവനക്കാർ ആശുപത്രി പൂട്ടിപ്പോയതിന് ശേഷം രാത്രി ഒമ്പതോടെ രൂക്ഷമായ ഗന്ധത്തോടെ പുക ഉയരുകയായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ കൗണ്‍സിലര്‍ ആന്റണി കുരീത്തറയെ വിവരം അറിയിച്ചു.
തുടർന്ന് മട്ടാഞ്ചേരി അഗ്നിരക്ഷാസേനയെത്തിയാ ണ് തീയണച്ചത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നല്കി.