കല്ലൂർക്കാട് ഉപജില്ല ശാസ്ത്രമേള ഇന്നും നാളെയും
1598206
Thursday, October 9, 2025 4:43 AM IST
വാഴക്കുളം: കല്ലൂര്‍ക്കാട് ഉപജില്ല സ്കൂള്‍ ശാസ്ത്ര, പ്രവര്‍ത്തി പരിചയമേള ഇന്നും നാളെയും വാഴക്കുളം സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്കൂളില്‍ നടക്കും. ഇന്നു രാവിലെ പത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ഉദ്ഘാടനം നിര്‍വഹിക്കും. മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ് അധ്യക്ഷത വഹിക്കും.
കല്ലൂര്‍ക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.എം. രാജേഷ്, മഞ്ഞള്ളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍, വാഴക്കുളം സെന്റ് ജോര്‍ജ് ഫോറോന പള്ളി വികാരി ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍,
ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ആന്‍ഗ്രേയ്സ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ജയമോള്‍ സന്തോഷ്, ഷാജി വര്‍ഗീസ്, പി.എം അനില്‍, റിജോയ് സക്കറിയ, ജോസ് കൊട്ടുപ്പിള്ളില്‍, ജനറല്‍ കണ്‍വീനർ സിസ്റ്റര്‍ മെറിന് തുടങ്ങിയവർ പ്രസംഗിക്കും.