എഴുത്തുകാരുടെ കൂട്ടായ്മയും സാനുമാസ്റ്റര്‍ അനുസ്മരണവും
1598803
Saturday, October 11, 2025 4:13 AM IST
അങ്കമാലി: ബ്ലോക്ക് റൈറ്റേഴ്സ് ഫോറത്തിന്റെ നേതൃത്വത്തില്‍ എഴുത്തുകാരുടെ കൂട്ടായ്മയും എം.കെ. സാനുമാസ്റ്റര്‍ അനുസ്മരണവും ഇന്ന് വൈകിട്ട് മൂന്നിന് അങ്കമാലി ജീവധാര ഫൗണ്ടേഷൻ ഹാളില്‍ നടക്കും. കവി. ഡോ. ജോണ്‍ ജോര്‍ജ് ഉദ്ഘാടനം നിർവഹിക്കും. ഫോറം ഡയറക്ടര്‍ ടോം ജോസ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. കവി ഡോ. സുരേഷ് മൂക്കന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.