മണ്ണത്തൂരിൽ കലുങ്ക് ഇടിഞ്ഞ് റോഡ് തകർന്നു
1598345
Friday, October 10, 2025 3:03 AM IST
തിരുമാറാടി: മണ്ണത്തൂരിൽ കലുങ്ക് ഇടിഞ്ഞുതാണ് റോഡ് തകർന്നു. നവീകരണം പൂർത്തിയായ രാമമംഗലം തൊടുപുഴ സെൻട്രൽ ക്രോസ് റോഡിന്റെ മണ്ണത്തൂർ തീയറ്റർ പടിഭാഗത്തെ കലുങ്കിനാണ് തകരാർ സംഭവിച്ചത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് തോടിനു കുറുകെ പണിത കലുങ്കാണിത്. നവീകരണം നടന്ന സമയത്ത് കലുങ്ക് പൊളിച്ച് പണിതില്ലായിരുന്നു. കോൺക്രീറ്റിനോട് ചേർന്ന് വരുന്ന ഭിത്തിയുടെ ഭാഗം ഇടിഞ്ഞ് താണതായാണ് നിഗമനം.