മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്
1598777
Saturday, October 11, 2025 3:59 AM IST
പോത്താനിക്കാട്: മൂവാറ്റുപുഴ-കാളിയാർ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്നു കിടന്ന വാതിലിലൂടെ തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്കേറ്റു. ശ്രീലക്ഷ്മി ബസിന്റെ കണ്ടക്ടറായ കണ്ണനാ(28)ണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസുമായി മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസ് പുളിന്താനം പാലത്തിന്റെ വളവ് തിരിയുന്നതിനിടെയായിരുന്നു അപകടം.
വീഴ്ചയിൽ കാൽ വിരലുകൾക്ക് പൊട്ടലേറ്റതിനെ തുടർന്ന് കണ്ണനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.