കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂളിൽ ലഹരിവിരുദ്ധ എക്സിബിഷൻ
1598801
Saturday, October 11, 2025 4:13 AM IST
അങ്കമാലി: കറുകുറ്റി സ്റ്റാർ ജീസസ് ഹൈസ്കൂളിൽ 'ലഹരിക്കെതിരെ കൈകോർക്കാം' എന്ന പേരിൽ ബോധവത്കരണ എക്സിബിഷൻ സംഘടിപ്പിച്ചു. രാജഗിരി കൊച്ചി പ്രൊവിൻഷ്യാളും പൂർവവിദ്യാർത്ഥിയുമായ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ജെയ്സൻ ചിറേപ്പടിയ്ക്കൽ അധ്യക്ഷത വഹിച്ചു.
കറുകുറ്റി കൊവേന്ത ഇടവകയിലെ മതപഠന വിഭാഗം ഒരുക്കിയ ഈ എക്സിബിഷൻ രണ്ടാഴ്ച ഉണ്ടാകും. ഇത് ഒരുക്കുന്നതിന് വിജയകൃഷ്ണൻ എ.ജി, വർഗീസ് വി.ടി, ലിജോ ജോസ് എന്നിവർ നേതൃത്വം നല്കി. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ജോണി ചിറയ്ക്കൽ സ്വാഗതവും സ്കൂൾ ലീഡർ ജോസഫ് ഫ്രാൻസിസ് നന്ദിയും പറഞ്ഞു.