ജില്ലയിൽ പാചകവാതക സിലിണ്ടറുകള്‍ക്ക് ക്ഷാമമെന്ന്
1598215
Thursday, October 9, 2025 4:43 AM IST
കൊച്ചി: ജില്ലയില്‍ പാചകവാതക സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുന്നതായി പരാതി. സിലിണ്ടറുകള്‍ ബുക്ക് ചെയ്തശേഷം ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്നതായാണ് ഉപഭോക്താക്കളുടെ ആക്ഷേപം.
അതേസമയം, കേരളത്തില്‍ നിലവില്‍ പാചക വാതക സിലിണ്ടറുകള്‍ക്ക് ക്ഷാമമില്ലെന്ന് ഐഒസി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ചകളിലെ അടുത്തടുത്തുണ്ടായ അവധി ദിനങ്ങളും ബോട്ടിലിംഗ് പ്ലാന്റ് ജീവനക്കാരുടെ സമരവും മുന്നില്‍ക്കണ്ട് ഉപഭോക്താക്കള്‍ ഒന്നിലധികം സിലിണ്ടറുകള്‍ വാങ്ങി സൂക്ഷിച്ചതാണ് നിലവില്‍ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന് ഐഒസി അധികൃതര്‍ പറഞ്ഞു.
ശ്രീമൂലനഗരം , കാഞ്ഞൂര്‍ പഞ്ചായത്ത് പ്രദേശങ്ങളില്‍ സിലിണ്ടര്‍ ക്ഷാമം രൂക്ഷമാണ്. കഴിഞ്ഞ മൂന്നു മാസമായി ഗ്യാസ് വിതരണത്തിലെ അപാകത മൂലം പല ഉപഭോക്താക്കളും കടകളിലും പെട്രോള്‍ പമ്പുകളിലും ലഭിക്കുന്ന ചെറിയ തൂക്കത്തിലുള്ള സിലിണ്ടറുകള്‍ കൂടുതല്‍ വില കൊടുത്ത് ഉപയോഗിക്കുകയാണ് .