അനധികൃത കച്ചവടം: പ്രതിഷേധിച്ചു
1598343
Friday, October 10, 2025 3:03 AM IST
കോതമംഗലം: വ്യാപാരി വ്യവസായി സമിതി അനധികൃത വഴിയോര കച്ചവടത്തിനെതിരേ മുനിസിപ്പൽ ഓഫിസിനു മുന്നിലേക്ക് മാർച്ചും തുടർന്നു ധർണയും നടത്തി. സിപിഎം ഏരിയ സെക്രട്ടറി കെ.എ. ജോയ് ഉദ്ഘാടനം ചെയ്തു. സമിതി ജില്ല വൈസ് പ്രസിഡന്റ് എം.യു. അഷ്റഫ് അധ്യക്ഷത വഹിച്ചു.
സമിതി ഏരിയാ സെക്രട്ടറി കെ.എ. നൗഷാദ്, കെ.എം. പരീത്, പി.എച്ച്. ഷിയാസ്, കെ.എ. കുര്യാക്കോസ്, ഇ.പി. രഘു, എൻ.ബി. യൂസഫ്, സി.ഇ. നാസർ, ജയിംസ് തോമസ്, സജി മാടവന, എന്നിവർ പ്രസംഗിച്ചു.