വിദ്യാര്‍ഥികളുമായി സംവദിച്ച് നിഖില്‍ ചോപ്ര
1598330
Friday, October 10, 2025 2:37 AM IST
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ക്യൂറേറ്റായ നിഖില്‍ ചോപ്ര തൃപ്പൂണിത്തുറ ചോയ്സ് സ്കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്വത്വത്തില്‍നിന്ന് മാറി ഓസ്ട്രേലിയക്കാരനായ നൈജല്‍ എന്ന കഥാപാത്രമായാണ് നിഖില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തിയത്.
കഥകള്‍ വിവരിച്ചുകൊണ്ട് സംസാരിച്ച രീതിയിലൂടെയാണ് അദ്ദേഹം ബിനാലെയെ പരിചയപ്പെടുത്തിയതെന്ന് സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം മേധാവി സുമ ജോര്‍ജ് പറഞ്ഞു.