സഹപാഠിക്ക് ഒരു സ്നേഹ വീട്
1598341
Friday, October 10, 2025 3:03 AM IST
കോതമംഗലം: കാരക്കുന്നം ഫാത്തിമ മാതാ എല്‍പി സ്കൂള്‍ പ്ലാറ്റിനം ജൂബിലി സ്മാരകമായി നിര്‍മിക്കുന്ന സഹപാഠിക്ക് ഒരു സ്നേഹ വീടിന്റെ കട്ടിള വെയ്പ്പ് സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വള്ളോംകുന്നേല്‍ നിര്‍വഹിച്ചു.
കറുകടത്ത് താമസിക്കുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ അനിന്ദിത അനിയ്ക്കാണ് സ്നേഹവീട് നിര്‍മിച്ച് നല്‍കുന്നത്.
സ്കൂള്‍ പ്രധാനാധ്യാപകന് വിന്‍സെന്റ് ജോസഫ്, മൗണ്ട് കാര്‍മല്‍ കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഹന്ന ഇ. മോനച്ചന്, സ്നേഹവീട് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജിന്റോ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് പി.വി. അരുണ്‍, എംപിടിഎ പ്രസിഡന്റ് പ്രീതി ബേബി, തുടങ്ങിയവര്‍ പങ്കെടുത്തു.