കളമശേരിയിൽ യൂത്ത് കോൺഗ്രസ് ദേശീയ പാത ഉപരോധിച്ചു
1598799
Saturday, October 11, 2025 4:13 AM IST
കളമശേരി: ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കളമശേരിയിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു.
കളമശേരി എച്ച്എംടി ജംഗ്ഷന് സമീപം മെസ് ബാൻ ഹോട്ടലിന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോഗിച്ചത്. രാത്രി 10.30മണിയോടെയാണ് റോഡ് ഉപരോധിച്ചത്. ഉപരോധം ഡിസിസി എക്സിക്യൂട്ടീവ് അംഗം വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു.
ദേശീയപാത ഉപരോധിച്ചതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ അസ്കർ പനയപ്പിളളി, റിയാസ് പുളിക്കയത്ത്, എ.കെ. നിഷാദ്, അൻസാർ തോരാത്ത്, സിദ്ദിക് പണാട്ടിൽ എന്നിവരെ കളമശേരി പോലീസ് അറസ്റ്റ് ചെയ്തു.