പെരിങ്ങാംപറമ്പ് അങ്കണവാടി റോഡിനു ശാപമോക്ഷം
1598337
Friday, October 10, 2025 2:42 AM IST
അങ്കമാലി: തുറവൂർ ഗ്രാമ പഞ്ചായത്തിലെ പെരിങ്ങാംപറമ്പ് അങ്കണവാടി റോഡിന് ശാപമോഷമായി. 40 വർഷത്തോളമായി വിവിധ പ്രശ്നങ്ങളുടെ പേരിൽ ഈ റോഡിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കാൻ പോലും നിരവധി തടസങ്ങൾ നേരിട്ടിരുന്നു.
ഇപ്പോൾ തുറവൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ ഐകകണ്ഠേനയുള്ള തീരുമനത്തെത്തുടർന്ന് വാർഡ് മെമ്പറുടെയും വികസന സമിതികളുടെയും നേതൃത്വത്തിൽ പിരിച്ചെടുത്ത ആറു ലക്ഷത്തിലേറെ രൂപ ചെലവിൽ റോഡിന്റെ പണി പൂർത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പറും ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സീന ജിജോ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി. മാർട്ടിൻ, വികസന സമിതി അംഗങ്ങളായ ബേബി പാറെക്കാട്ടിൽ, കെ.കെ. ശിവൻ, സി.കെ. കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു.