കാൽനടക്കാർക്ക് കുരുക്കായി കേബിളുകൾ
1598332
Friday, October 10, 2025 2:37 AM IST
ആലുവ: നൂറുകണക്കിന് വിദ്യാർഥികളടക്കമുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയായി ആലുവ മുനിസിപ്പൽ ഓഫീസിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റിലെ കേബിൾ കുരുക്കുകൾ. മുൻസിപ്പൽ ഓഫീസിന് മുന്നിലുള്ള നടപ്പാതയിലാണ് വഴിയാത്രക്കാർക്ക് തടസമാകുന്ന രീതിയിൽ ഭൂഗർഭ വൈദ്യുതി ലൈനിന്റേയും ഇന്റർനെറ്റ് കേബിളുകളുടെയും ബാക്കിഭാഗങ്ങളാണ് മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നത്.
കാൽനട യാത്രക്കാർ ഇതിലൂടെ സഞ്ചരിക്കുമ്പോൾ തല താഴ്ത്തി കുനിഞ്ഞു പോയില്ലെങ്കിൽ കഴുത്തിൽ കുരുക്ക് ഉറപ്പാണ്. സെന്റ് സേവ്യേഴ്സ് കോളജ്, അഞ്ച് സ്കൂളിലേക്കുള്ള വിദ്യാർഥികൾ അടക്കം നിരവധി പേർ യാത്ര ചെയ്യുന്ന വഴിയാണിത്.
എത്രയും പെട്ടെന്ന് ഈ കുരുക്ക് മാറ്റാനുള്ള നടപടികൾ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കണമെന്ന് കുട്ടമശേരി ഡോ. അംബേദ്കർ ലൈബ്രറി ജോയിന്റ് സെക്രട്ടറി സമദ് കുട്ടമശേരി ആവശ്യപ്പെട്ടു.