മൂവാറ്റുപുഴയിൽ മീഡിയന് നിര്‍മാണം ആരംഭിച്ചു
1598805
Saturday, October 11, 2025 4:13 AM IST
മൂവാറ്റുപുഴ: നഗരവികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ എംസി റോഡില്‍ മീഡിയന് നിര്‍മാണം ആരംഭിച്ചു. പിഒ ജംഗ്ഷന് മുതല്‍ കച്ചേരിത്താഴം വരെയാണ് മീഡിയന് നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. 20 സെന്റിമീറ്റര്‍ ഉയരത്തില്‍ 80 സെന്റിമീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന മീഡയനിന്റെ മധ്യഭാഗത്തെ 50 സെന്റീമീറ്റര്‍ ഭാഗത്ത് പൂച്ചെടികള്‍ നട്ട് മനോഹരമാക്കും.
അരമനപടി, എസ്എന്‍ഡിപി ജംഗ്ഷന്, കച്ചേരിത്താഴം എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ക്ക് യൂടേണ്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. കോണ്‍ക്രീറ്റ് മിക്സ് കൊണ്ടുവന്ന് യന്ത്രത്തിന്റെ സഹയത്തോടെയാണ് നിര്‍മാണം നടത്തിവരുന്നത്.
ഏകദേശം ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കരാറുകര്‍ പറഞ്ഞു. ഇതോടെ ഗതാഗതകുരുക്കും അപകടവും കുറയുവെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.