കരുവേലിപ്പടി ആശുപത്രിയിൽ ശിശുരോഗ വിദഗ്ധന്റെ ഒഴിവ്; കമ്മീഷന് റിപ്പോര്‍ട്ട് തേടി
1598791
Saturday, October 11, 2025 4:06 AM IST
കൊച്ചി : കരുവേലിപ്പടി താലൂക്കാശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായ ഡോക്ടറുടെ സ്ഥിരം തസ്തിക അനുവദിക്കണമെന്ന ആവശ്യത്തില്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് സര്‍ക്കാരിൽനിന്ന് റിപ്പോര്‍ട്ട് തേടി.
താലൂക്കാശുപത്രിയില്‍ കുട്ടികളുടെ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ വന്‍തുക നല്കി ചികിത്സിക്കേണ്ട സാഹചര്യമാണുള്ളതെന്ന പരാതിയിലാണ് നടപടി.
സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറും എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറും വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. മാസങ്ങളായി ശിശുരോഗ വിദഗ്ധന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് പൊതുപ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.