ലോക മാനസികാരോഗ്യ ദിനാചരണം
1598348
Friday, October 10, 2025 3:03 AM IST
മൂവാറ്റുപുഴ: നിര്‍മല ജൂനിയര്‍ സ്കൂളും വിമല മഹിളാ സമാജവും നിര്‍മല മെഡിക്കല്‍ സെന്റര്‍ സൈക്യാട്രി വിഭാഗവും സംയുക്തമായി ലോക മാനസികാരോഗ്യദിനം നിര്‍മല ജൂനിയര്‍ സ്കൂളില്‍ ആചരിച്ചു.
വിമല മഹിളാ സമാജം ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ റാണി ജോസ് ഉദ്ഘാടനം ചെയ്തു. നിര്‍മല ജൂനിയര്‍ സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ലൂസി മാത്യു അധ്യക്ഷത വഹിച്ചു. നിര്‍മല മെഡിക്കല്‍ സെന്റര്‍ സൈക്യാട്രിസ്റ്റ് ഡോ. സിസ്റ്റര്‍ ലിന്‍സ് മരിയ ക്ലാസ് നയിച്ചു. അധ്യാപിക ആല്‍ഫി റ്റി. ജോസ് പ്രസംഗിച്ചു.