ഹൗസ് ചലഞ്ച് പദ്ധതി: 215-ാമത്തെ വീട് നിർമാണം തുടങ്ങി
1598328
Friday, October 10, 2025 2:37 AM IST
കൊച്ചി: ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസുകളുടെ സഹകരണത്തോടെ നിർമിക്കുന്ന 215-മത്തെ വീടിന്റെ നിർമാണം തുടങ്ങി. ചാവറ മാട്രിമണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി.ഏബ്രഹാം ശിലാസ്ഥാപനം നിർവഹിച്ചു.
നെടുമ്പാശേരി പഞ്ചായത്ത് അംഗം ജോബി നല്ക്കര അധ്യക്ഷത വഹിച്ചു. ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റർ ലിസി ചക്കാലക്കൽ, കോ ഓർഡിനേറ്റർ ലില്ലിപോൾ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതികൂല സാഹചര്യത്തിൽപ്പെട്ടു ദുരിതമനുഭവിക്കുന്ന നെടുമ്പാശേരി അത്താണിയിലെ കുടുംബത്തിനാണു വീട് നിർമിക്കുന്നതെന്ന് സിസ്റ്റർ ലിസി പറഞ്ഞു.