വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഹാട്രിക് വിജയം
1598344
Friday, October 10, 2025 3:03 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ഉപജില്ല സ്കൂള്‍ കായികമേള സമാപിച്ചു. 274 പോയിന്റ് നേടി വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ചാമ്പ്യന്മാരായി. കഴിഞ്ഞ രണ്ടു വര്‍ഷവും വിജയികളായ എബനേസറിന്റെ ഹാട്രിക് വിജയം കൂടിയാണിത്.
199 പോയിന്റ് നേടിയ സെന്റ് അഗസ്റ്റിന്‍സ് സ്കൂളും 124 പോയിന്റ് നേടി തര്‍ബിയത്ത് സ്കൂളും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ ജോസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷ നിസ അഷറഫ്, നഗരസഭാംഗങ്ങളായ ജിനു ആന്റണി, നെജില ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയശ്രീ, റവന്യൂ ജില്ലാ സ്പോര്‍ട്ട്സ് സെക്രട്ടറി എല്‍ദോ കുര്യാക്കോസ്, ഉപജില്ല സ്പോര്‍ട്സ് സെക്രട്ടറി കെ.പി. അസീസ്, എച്ച്എം ഫോറം കണ്‍വീനര്‍ എം.കെ. മുഹമ്മദ്, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. ശര്‍മ്മിള,
പ്രധാനാധ്യാപിക ഷമീനാ ബീഗം, എബനേസര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജുകുമാര്‍, പ്രധാനാധ്യാപിക ജീമോള്‍ കെ. ജോര്‍ജ്, ജയ്സണ്‍ പി. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.