സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവം ഇന്ന് സമാപിക്കും
1598779
Saturday, October 11, 2025 3:59 AM IST
കൊച്ചി: തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂളില്‍ നടക്കുന്ന സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവം ഇന്ന് സമാപിക്കും.
കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ 120 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോള്‍ 669 പോയിന്റോടെ തേവക്കല്‍ വിദ്യോദയ സ്കൂള്‍ മുന്നേറ്റം തുടരുകയാണ്. നിലവിലെ ലീഡ് നിലയില്‍ അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്കൂള്‍ 627 പോയിന്റോടെ രണ്ടാം സ്ഥാനത്തും കാലടി ശ്രീ ശാരദ വിദ്യാലയ 602 പോയിന്റോടെ മൂന്നാം സ്ഥാനത്തുമുണ്ട്. നൈപുണ്യ പബ്ലിക് സ്കൂള്‍ തൃക്കാക്കര (596), മാര്‍ത്തോമ്മാ പബ്ലിക് സ്കൂള്‍ കാക്കനാട് (586) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്.
വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നടൻ ഷറഫുദ്ദീന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. എസ്എച്ച് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജരും തേവര സേക്രഡ് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമായ റവ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി,
കേരള സഹോദയ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ദീപ ചന്ദ്രന്, കൊച്ചി മെട്രോ സഹോദയ ജനറല്‍ സെക്രട്ടറി ജുബി പോള്‍ എന്നിവര്‍ പങ്കെടുക്കും. 65 സ്കൂളുകളില്‍ നിന്നായി 4,400ലധികം വിദ്യാര്‍ഥികളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത്.