കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്രമേള ആനിക്കാട് സ്കൂളിന് ഓവറോൾ
1598809
Saturday, October 11, 2025 4:17 AM IST
വാഴക്കുളം: സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നടത്തിയ കല്ലൂർക്കാട് ഉപജില്ലാ ശാസ്ത്ര മേള സമാപിച്ചു. 1055 പോയിന്റു നേടി ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ നേടി. 1050 പോയിന്റു നേടിയ കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 853 പോയിന്റു നേടിയ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂൾ എച്ച്എസ് വിഭാഗം ഗണിതശാസ്ത്രം, സയൻസ് ഐടി മേളകളിൽ ഒന്നാം സ്ഥാനം നേടി. വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് എൽപി സ്കൂൾ എൽപി വിഭാഗം ഗണിത ശാസ്ത്രം, പ്രവൃത്തിപരിചയം വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി.
ഹയർ സെക്കൻഡറി ഐടി, സോഷ്യൽ സയൻസ് വിഭാഗങ്ങളിൽ കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം നേടി. കദളിക്കാട് വിമലമാതാ ഹയർ സെക്കൻഡറി സ്കൂളിന് യുപി വിഭാഗം സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, പ്രവൃത്തിപരിചയമേളയിലും ഹൈസ്കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിലും ഒന്നാം സ്ഥാനവും ലഭിച്ചു.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എഇഒ കെ.എം രാജേഷ്, പഞ്ചായത്തംഗം പി.എസ് സുധാകരൻ, പിറ്റിഎ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, ജനറൽ കൺവീനർ സിസ്റ്റർ മെറിൻ എന്നിവർ പ്രസംഗിച്ചു.