കാരുണ്യമുള്ള യുവജനത നാടിന്റെ ആവശ്യം: ജസ്റ്റീസ് ദേവന് രാമചന്ദ്രന്
1598794
Saturday, October 11, 2025 4:06 AM IST
കൊച്ചി: ജനസംഖ്യയുടെ ഭൂരിഭാഗവും പ്രായമുള്ളവരാകുന്ന കേരളത്തിന്റെ സമകാലിക യാഥാര്‍ഥ്യത്തെ നേരിടാന്‍ കാരുണ്യമുള്ള യുവസമൂഹമാണ് മറുപടിയെന്ന് ഹോക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന്.
ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ നടത്തുന്ന കംപാഷണേറ്റ് യൂത്ത് വാക്കത്തണ്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലെയും പരിസരപ്രദേശത്തെയും സ്കൂളുകളില്‍നിന്നും കോളജുകളില്നിന്നുമായി ആയിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ വാക്കത്തണില്‍ അണിനിരന്നു. രാജേന്ദ്ര മൈതാനിയില്‍ നടന്ന സമാപന സമ്മേളനം ഹൈബി ഈഡന് എംപി ഉദ്ഘാടനം ചെയ്തു. ആല്‍ഫ ചെയര്മാന് കെ.എം. നൂര്‍ദീന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന് ആമുഖപ്രഭാഷണം നടത്തി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജില്ലാ ആസ്ഥാനങ്ങളിൽ കംപാഷണേറ്റ് യൂത്ത് വാക്കത്തണ്‍ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
photo:
ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിന്റെ ഭാഗമായി ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ കൊച്ചിയിൽ നടന്ന വാക്കത്തൺ