കാർമൽ സ്കൂളിൽ സയൻസ് എക്സിബിഷൻ
1598808
Saturday, October 11, 2025 4:17 AM IST
വാഴക്കുളം: കാർമൽ സിഎംഐ പബ്ലിക് സ്കൂളിൽ സയൻസ് എക്സിബിഷൻ നടത്തി. വാഴക്കുളം വിശ്വജ്യോതി കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ,വൈസ് പ്രിൻസിപ്പൽ ഫാ.ബിഖിൽ അരഞ്ഞാണിയിൽ, ഫാ.ജോമോൻ ജോസഫ്, ഫാ.ജോൺ ആനിക്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
കാർമൽ ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾക്ക് മത്സരമായാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധയിനം വർക്കിംഗ്, സ്റ്റിൽ മോഡലുകൾ, പുരാവസ്തുക്കൾ, സ്റ്റാമ്പ്, നാണയ ശേഖരങ്ങൾ, ആർട് വർക്കുകൾ, പെയിന്റിംഗുകൾ, പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കൾ, ആഭരണ നിർമിതികൾ, മിനിയേച്ചർ മോഡലുകൾ തുടങ്ങിയവയുടെ പ്രദർശനമാണ് നടന്നത്.