ഇംപാക്ട് ഓഫ് എഐ; വിസാറ്റിൽ സെമിനാർ
1598351
Friday, October 10, 2025 3:16 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ഇംപാക്ട് ഓഫ് എഐ എന്ന വിഷയത്തിൽ സെമിനാർ നടന്നു. യുഎൻഎച്ച്സിആർ, യുഎൻ റെഫ്യൂജി ഏജൻസിയിലെ സീനിയർ ക്ലൈമറ്റ് റിസ്ക് അഡ്വൈസറായ രാജേഷ് ദിവാകരൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. കെ. ദിലീപ്, വിസാറ്റ് എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പാൾ ഡോ. ജസ്റ്റിൻ ജോസ്, വിസാറ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ ഡോ. ലാലി ആന്റണി, കമ്പ്യൂട്ടർ സയൻസ് എച്ച്ഒഡി പ്രഫ. ദിവ്യ നായർ എന്നിവർ പ്രസംഗിച്ചു.