കാട്ടിപ്പറമ്പ് പള്ളിയിൽ തിരുനാൾ
1598331
Friday, October 10, 2025 2:37 AM IST
ഫോർട്ടുകൊച്ചി: കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസീസ് അസീസി പള്ളിയിൽ ഇടവക മധ്യസ്ഥന്റെ തിരുനാൾ ആരംഭിച്ചു. വികാരി ഫാ. ടോമി പനക്കൽ കൊടി ആശീർവദിച്ചു. ഇന്ന് ഫാ. സിജു ജോസഫ് ദിവ്യബലിക്ക് നേതൃത്വം നല്കും. ഫാ. ജോർജ് കടപ്പുറത്ത് തയ്യിൽ വചനപ്രഘോഷണം നടത്തും.
സമാപന ദിവസമായ ഞായറാഴ്ച വെകിട്ട് നാലിന് ഫാ. അനീഷ് കാട്ടിപ്പറമ്പിൽ സമൂഹ ദിവ്യബലിക്ക് നേതൃത്വം നല്കും. ഫാ. ഗ്രിബാംൾഡ് ലന്തപ്പറമ്പിൽ വചനസന്ദേശം നല്കും. തുടർന്ന് പ്രദക്ഷിണവും ഉണ്ടാകും. അംബ്രോസ് കാട്ടിപ്പറമ്പിലാണ് പ്രസുദേന്തി.