കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
1598217
Thursday, October 9, 2025 4:45 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള പരിസരത്തു നിന്നും 1.6 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ആലുവ എക്സൈസിന്റെ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജില്ലയിൽ ജലങ്കി സ്വദേശി ഫറൂഖാ(25)ണ് പിടിയിലായത്.
വിമാനത്താവള പരിസരത്ത് ചോട്ടു എന്ന പേരിൽ ഇതരസംസ്ഥാന തൊഴിലാളി വ്യാപകമായി കഞ്ചാവ് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഷാഡോ ടീം നടത്തിയ അന്വേഷണത്തിലാണ് വാപ്പാലശേരി നിന്നും പ്രതി പിടിയിലായത്.