ഇരുന്പനത്തെ തണ്ണീർചാൽ പാർക്ക് : നവീകരണ പ്രവർത്തനങ്ങൾക്കു തുടക്കം
1598335
Friday, October 10, 2025 2:42 AM IST
ഇരുമ്പനം: തണ്ണീർച്ചാല്‍ പാർക്കിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചി കോർപറേഷന് മേയർ അഡ്വ. എം. അനില്‍കുമാർ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണ്‍മാരായ ജയ പരമേശ്വരന്, ദീപ്തി സുമേഷ്, സി.എ.ബെന്നി, കൗണ്‍സിലർമാരായ രൂപ രാജു, കെ.വി.സാജു തുടങ്ങിയവർ പ്രസംഗിച്ചു.
അമൃത് പദ്ധതിയുടെ ഭാഗമായി 75 ലക്ഷം രൂപയും ജിസിഡിഎ അനുവദിച്ച ഒരു കോടി രൂപയുമുപയോഗിച്ചാണ് പാർക്കിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തുന്നത്.