കേരള കോൺഗ്രസ് ജന്മദിനാഘോഷം
1598349
Friday, October 10, 2025 3:16 AM IST
മൂവാറ്റുപുഴ: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 61-ാം ജന്മദിനം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. സ്ഥാപക ചെയര്മാന് കെ.എം ജോര്‍ജിന്റെ പ്രതിമയില്‍ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്മാന് കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജന്മദിന സമ്മേളനം പാര്‍ട്ടി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷൈസണ്‍ മാങ്ങഴ അധ്യക്ഷത വഹിച്ചു.
കോതമംഗലം: കേരള കോൺഗ്രസ് എം നിയോജകമണ്ഡലം ആസ്ഥാനത്ത് നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ പതാക ഉയർത്തി. പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പോൾ മുണ്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജിജോ പീച്ചാടൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.വി. ഇമ്മാനുവൽ, പി.ബി. ബിനു, ഷാജൻ കോട്ടപ്പടി എന്നിവർ പ്രസംഗിച്ചു.
കോതമംഗലം: കേരള കോൺഗ്രസ് സ്കറിയാ വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് മൂലൻ പതാക ഉയർത്തി. പൊതുസമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പീച്ചക്കര അധ്യക്ഷത വഹിച്ചു.