കെ.പി. എല്‍സേബിയൂസ് മാസ്റ്റര്‍ പുരസ്കാരം എം.എ. ചന്ദ്രശേഖരന്
1598333
Friday, October 10, 2025 2:37 AM IST
കൊച്ചി: അന്തരിച്ച ട്രേഡ് യൂണിയന് നേതാവ് കെ.പി. എല്‍സേബിയൂസ് മാസ്റ്ററുടെ സ്മരണയ്ക്കായി കേരള കെട്ടിട നിര്‍മാണ തൊഴിലാളി കോണ്‍ഗ്രസ് (കെകെഎന്‍ടിസി) ഏര്‍പ്പെടുത്തിയ പുരസ്കാരം മുൻ എംഎല്‍എ എം.എ. ചന്ദ്രശേഖരന്.
22,222 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 16ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന കെകെഎന്ടിസിയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ രമേശ് ചെന്നിത്തല എംഎല്‍എ സമ്മാനിക്കും.
പ്രസിഡന്റ് തമ്പി കണ്ണാടന്‍, എംപിമാരായ ബെന്നി ബഹന്നാന്, ഹൈബി ഈഡന്, ടി.ജെ. വിനോദ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും.