കൊ​ച്ചി: ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റും ചാ​വ​റ ഫി​ലിം സ്‌​കൂ​ളും സം​ഘ​ടി​പ്പി​ച്ച വി.​കെ. സു​ഭാ​ഷ് സം​വി​ധാ​നം ചെ​യ്ത ഷോ​ര്‍​ട്ട് ഫി​ലിം, ഡോ​ക്യൂ​മെ​ന്‍റ​റി ഫി​ലിം ഫെ​സ്റ്റി​വ​ല്‍ നി​ര്‍​മാ​താ​വ് എ.​വി. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദി ​ഗ്രീ​ന്‍ മാ​ന്‍, ഫീ​മെ​യി​ല്‍ ഡോ​ഗ്, 16 എം​എം സ്‌​റ്റോ​റീ​സ്, അ​ക​ലെ​യാ​ണെ​ങ്കി​ലും, ശി​ല്പ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

ച​ട​ങ്ങി​ല്‍ ക്രീ​യേ​റ്റീ​വ് ജീ​നി​യ​സ് പ്രൊ​ഡ്യൂ​സ​ര്‍ അ​വാ​ര്‍​ഡ് എ.​വി. അ​നൂ​പി​ന് ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പും ബാ​ല​കൃ​ഷ്ണ കാ​മ​ത്ത് മെ​മ്മോ​റി​യ​ല്‍ അ​വാ​ര്‍​ഡ് ക​വി​യൂ​ര്‍ ശി​വ​പ്ര​സാ​ദി​ന് ജ​സ്റ്റി​സ് കെ. ​സു​കു​മാ​ര​നും ന​ല്‍​കി.

ഭൂ​മി​മി​ത്ര അ​വാ​ര്‍​ഡ് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ക​ല്ലൂ​ര്‍ ബാ​ല​ന് വേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക്ക​ള്‍​ക്കും സ​മ​ര്‍​പ്പി​ച്ചു. വി.​കെ. സു​ഭാ​ഷി​നെ ഫാ. ​അ​നി​ല്‍ ഫി​ലി​പ്പ് പൊ​ന്നാ​ട​യ​ണി​യി​ച്ചു. ചാ​വ​റ ഫി​ലിം സ്‌​കൂ​ള്‍ അ​ക്കാ​ഡ​മി​ക് ഹെ​ഡ് പ്ര​ജേ​ഷ്‌​സെ​ന്‍, ന​ടി പൗ​ളി വ​ത്സ​ന്‍, എം.​എ. ബാ​ല​ച​ന്ദ്ര​ന്‍, ഞാ​റ​ക്ക​ല്‍ ശ്രീ​നി, അ​നി​ല്‍ പ്ലാ​വി​യ​ന്‍​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.