ലോക കാഴ്ചദിനം; 70 പേർ നേത്രദാന സമ്മതപത്രം കൈമാറി
1598793
Saturday, October 11, 2025 4:06 AM IST
തൃപ്പൂണിത്തുറ: സമഗ്ര ശിക്ഷ കേരളം, ബിആർസി തൃപ്പൂണിത്തുറയുടെ നേതൃത്വത്തിൽ ജ്യോതിസ് ഐ കെയർ സൊസൈറ്റിയുമായി ചേർന്ന് കാഴ്ച ദിനാചരണം നടത്തി. ബിആർസി യിൽ നടന്ന പരിപാടിയിൽ ജ്യോതിസ് ഐ കെയർ സൊസൈറ്റി പ്രസിഡന്റ് എം. രാംകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു.
ഗവ.ബോയ്സ് ഹൈസ്കൂളിലെ എൻഎസ്എസ് വിദ്യാർഥികൾ, ബിആർസി അധ്യാപകർ, ആർഎൽവി യുപി. സ്കൂൾ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 70 പേർ നേത്രദാന സമ്മതപത്രം ജ്യോതിസ് ഐ കെയർ സൊസൈറ്റിക്ക് കൈമാറി. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ ടി.കെ. ഷൈൻകുമാർ, ഒ.പി. പ്രേംരാജ്തുടങ്ങിയവർ പ്രസംഗിച്ചു.