സ്വർണമാല മോഷണം പോയെന്ന് പരാതി
1599075
Sunday, October 12, 2025 4:39 AM IST
കൂത്താട്ടുകുളം: രാത്രി ഉറങ്ങാൻ കിടന്ന യുവാവിന്റെ കഴുത്തിൽനിന്നും സ്വർണമാല മോഷണം പോയതായി പരാതി. മാറിക കുട്ടികവലയ്ക്ക് സമീപം മാളിയേക്കൽ ചന്ദ്രന്റെ വീട്ടിൽനിന്നാണ് സ്വർണമാല മോഷണം പോയത്. ശനിയാഴ്ച വെളുപ്പിന് രണ്ടിനാണ് സംഭവം.
ചന്ദ്രനും ഭാര്യക്കും കൂട്ടുകിടക്കാൻ എത്തിയ സഹോദര പുത്രന്റെ കഴുത്തിൽനിന്നാണ് മാല മോഷ്ടിക്കപ്പെട്ടത്. വീടിന്റെ പിൻവശത്തെ ജനലിലൂടെ കൈകടത്തി വാതിലിന്റെ കുറ്റി തുറന്നശേഷം മോഷ്ടാവ് അകത്തു കയറി മോഷണം നടത്തിയെന്നാണ് കരുതുന്നത്.
വീടിനുള്ളിൽ മേശയിൽ സൂക്ഷിച്ചിരുന്ന 1,000 രൂപയും മോഷണം പോയിട്ടുണ്ട്. ചന്ദ്രന്റെ പരാതിയെ തുടർന്ന് കൂത്താട്ടുകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധ നടത്തി.