സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മൂത്തേടം ഇടവക
1599316
Monday, October 13, 2025 4:51 AM IST
മരട്: സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മൂത്തേടം ഇടവക. ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 94-ാം അനുസ്മരണത്തോടനുബന്ധിച്ചാണ് ഇടവകയിലെ 1243 കുടുംബങ്ങളിൽ നിന്നും ഓരോരുത്തർ വീതം ബൈബിൾ ഭാഗങ്ങൾ പകർത്തിയത്. ബൈബിൾ പ്രതിഷ്ഠയോടെയാണ് ഇന്നലെ രാവിലെ 10.30 ന് പകർത്തിയെഴുത്ത് ആരംഭിച്ചത്. ഒരു മണിക്കൂർ കൊണ്ട് ബൈബിൾ പൂർണമായും പകർത്തിയെഴുതിക്കഴിഞ്ഞു.
ഫാ. ഷൈജു തോപ്പിൽ, ഫാ. മിറാഷ് പുത്തൻപുരക്കൽ, ഫാ. സുജിത്ത് സ്റ്റാൻലി നടുവിലവീട്ടിൽ, ജനറൽ കൺവീനർ സാംസൺ കളത്തിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി. 26ന് ആരംഭിക്കുന്ന മൂത്തേടം ബൈബിൾ കൺവൻഷനിൽ പകർത്തിയെഴുതിയ ബൈബിളിന്റെ പ്രതിഷ്ഠ നടത്തും