ഗ്രാമീണ പഠനക്യാമ്പ് സംഘടിപ്പിച്ചു
1599329
Monday, October 13, 2025 5:02 AM IST
അങ്കമാലി : ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഒന്നാം വർഷ എം എസ്ഡബ്ല്യു വിദ്യാർഥികൾ തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് മക്കിയാട് ഗ്രാമത്തിൽ "ഇരുൾ മൂടിയ ഭൂമിക്ക് തളിരു ചാർത്താൻ ഇതൾ'എന്ന പ്രമേയ വാക്യവുമായി ഒരാഴ്ച നീണ്ടുനിന്ന ഗ്രാമീണ പഠനക്യാമ്പ് “ഇതൾ ” സംഘടിപ്പിച്ചു.
മക്കിയാട് സെന്റ് ജൂഡ് ഇടവക വികാരി ഫാ. സന്തോഷ് കാവുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക്ക് വിഭാഗം എച്ച്ഒഡി ഡോ. എം. എസ്. അനീഷ് അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ പി. എ ബാബു ആശംസയർപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗം അധ്യാപകൻ ഫാ. ജോൺ കൊല്ലക്കോട്ടിൽ ക്യാമ്പിന് നേതൃത്വം നൽകി.