ഷാഫിക്കുനേരേ മർദനം: കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1599072
Sunday, October 12, 2025 4:39 AM IST
മൂവാറ്റുപുഴ: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും വടകര എംപിയുമായ ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെ. പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ പേരാമ്പ്രയിലുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ചും, റോഡ് ഉപരോധവും സംഘടിപ്പിച്ചു. കച്ചേരിത്താഴത്ത് നിന്നാരംഭിച്ച നൈറ്റ് മാര്‍ച്ച് വെള്ളൂര്‍ക്കുന്നത്ത് സമാപിച്ചു.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ അരമണിക്കൂറോളം റോഡ് ഉപരോധിക്കുകയും, ടയര്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
കോതമംഗലം: കോൺഗ്രസ് കോതമംഗലം ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ചെറിയ പള്ളിത്താഴത്ത് നടന്ന പ്രതിഷേധയോഗത്തിൽ ബ്ളോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ അധ്യക്ഷത വഹിച്ചു . കെപിസിസി മെമ്പർ എ.ജി. ജോർജ് ഉദ്ഘാടനം ചെയ്തു.