കേരള കോൺഗ്രസ് മണ്ഡലം കൺവൻഷൻ
1599340
Monday, October 13, 2025 5:12 AM IST
വാഴക്കുളം: കേരള കോൺഗ്രസ് ആവോലി മണ്ഡലം കൺവൻഷൻ നടത്തി. ആനിക്കാട് ചിറപ്പടിയിൽ ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ് എംപി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജു കണിമറ്റം അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ഷൈസൺ മാങ്ങഴ, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കെ.എം. ജോർജ്, ജേക്കബ് ഇരമംഗലം, ജോയി കാക്കനാട്ട്, ഫ്രാൻസിസ് ഇലഞ്ഞേടത്ത്, കുര്യാച്ചൻ കളമ്പാട്ടുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.