ചാവറയിൽ "ചക്കപ്പറമ്പിലെ വിശേഷങ്ങള്‍' നാടകാവതരണം നടത്തി
1599057
Sunday, October 12, 2025 4:04 AM IST
കൊച്ചി: ചാവറ കള്‍ച്ചറല്‍ സെന്ററിന്റെയും ചാവറ ഫിലിം സ്കൂളിന്റെയും ആഭിമുഖ്യത്തില്‍ വില്ലുവണ്ടി തിയേറ്റേഴ്സ് മൂവ്മെന്റ് ചക്കപ്പറമ്പിലെ വിശേഷങ്ങള്‍ നാടകം അവതരിപ്പിച്ചു. ചാവറ കള്‍ച്ചറല്‍ സെന്റര്‍ തീയറ്റര്‍ ഹാളില്‍ നടന്ന നാടകത്തില്‍ സാജു നവോദയ (പാഷാണം ഷാജി) മുഖ്യ കഥാപാത്രമായിരുന്നു.
സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തമായ വിഷയമാണ് നാടകത്തിലൂടെ സംവിധായകന് വിപിന്‍ എന്‍. വേലായുധന് അവതരിപ്പിച്ചത്. രശ്മി സാജു, ഷിബുരാജ് എരമല്ലൂര്‍, ആതിര ഉണ്ണി, പുഷ്കരന്, നീതു വിപിന്‍, വിനീഷ്, ജയകൃഷ്ണന്, മനോജ് എന്നിവര്‍ അഭിനയിച്ചു.
അഭിനേതാക്കളുടെ മികവും ലൈവ് സംഗീതവും ഏറെ ശ്രദ്ധേയമായി. അമ്മ പ്രസിഡന്റ് ശ്വേത മേനോന്, സെക്രട്ടറി കുക്കു പരമേശ്വരന്, നടന് ടിനി ടോം, സംവിധായകന് നാദിര്‍ഷ, കെ.എസ്. പ്രസാദ്, കലാഭവന്‍ ഷാജോണ്‍, പയ്യന്നൂര്‍ മുരളി,
സന്തോഷ് കീഴാറ്റൂര്‍, വിപിന്‍ ജോര്‍ജ്, മണികണ്ഠന്, സംവിധായകന് പ്രജേഷ് സെന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.