മരിച്ചനിലയിൽ കണ്ടെത്തി
1598913
Saturday, October 11, 2025 10:28 PM IST
നെടുമ്പാശേരി: ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് പോയ ശേഷം കാണാതായ വയോധികയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി.
പാറക്കടവ് പുളിയനം കുന്നിൽ കുഴുപ്പിള്ളി വീട്ടിൽ പരേതനായ കുറുമ്പന്റെ ഭാര്യ കുറുമ്പയുടെ (89) മൃതദേഹമാണ് ചാലക്കുടിപ്പുഴയുടെ കൈവഴിയായ പുവ്വത്തുശേരി പാലിപ്പുഴ കടവിൽ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്.
മൂത്ത മകനായ പരേതനായ വേലായുധന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച രാവിലെ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയത്. വൈകുന്നേരമായിട്ടും തിരിച്ച് വരാതെയായതോടെ വീട്ടുകാർ അങ്കമാലി പോലീസിൽ പരാതി നൽകി. തുടർന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും കാണാനായില്ല. തുടർന്ന് ഇന്നലെ മുങ്ങൽ വിദഗ്ദർ പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.
കുറുമ്പക്ക് ഓർമക്കുറവുള്ളതായി പറയുന്നു. മറ്റ് മക്കൾ: പരേതനായ രവി, അമ്മിണി, ലീല. മരുമക്കൾ: ഓമന, വത്സ, മോഹനൻ, വാസു. കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി.