കെഎസ്എസ്പിഎ മണ്ഡലം വാർഷികം
1599333
Monday, October 13, 2025 5:12 AM IST
കോതമംഗലം: കെഎസ്എസ്പിഎ പിണ്ടിമന മണ്ഡലം വാർഷികം മുത്തംകുഴി കുമാരനാശാൻ മെമ്മോറിയൽ നാഷണൽ ലൈബ്രറിയിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബേബി പോൾ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.ടി. സ്കറിയ, ട്രഷറർ ടി.എസ്. ജോളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ, ജില്ലാ സെക്രട്ടറി സി.എ. അലിക്കുഞ്ഞ്, നിയോജക മണ്ഡലം പ്രസിഡന്റ് സിബി ജെ. അടപ്പൂർ, സെക്രട്ടറി പി.വി. പൗലോസ്, രക്ഷാധികാരി കെ.എ. ജോസഫ്,
എം. മുത്തുകുഞ്ഞ്, പി. ബാലൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.