പഞ്ചായത്ത് മെമ്പറെ അയോഗ്യനാക്കാൻ കത്ത് നൽകി
1599059
Sunday, October 12, 2025 4:12 AM IST
കിഴക്കമ്പലം: പഞ്ചായത്ത് മെമ്പറെ അയോഗ്യനാക്കാൻ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി.
കുന്നത്തുനാട് പഞ്ചായത്ത് പെരിങ്ങാല സൗത്ത് വാർഡ് അംഗം സിപിഎമ്മിന്റെ നിസാർ ഇബ്രാഹിം തുടർച്ചയായി മൂന്നു മാസം പഞ്ചായത്ത് കമ്മിറ്റിയിൽ ഹാജരാകാതെയിരുന്നതിനാൽ അയോഗ്യനായതായി ഇപ്പോഴത്തെ സെക്രട്ടറി ആരതി ബാബു കത്ത് നൽകി. 2023 ലും തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റികളിൽ ഹാജരാകരുതിരുന്നതിന് നിസാർ ഇബ്രാഹിം അയോഗ്യനായിരുന്നു.