കെഎസ്എസ്പിഎ വാര്‍ഷിക സമ്മേളനം നടത്തി
1599074
Sunday, October 12, 2025 4:39 AM IST
മൂവാറ്റുപുഴ: കെഎസ്എസ്പിഎ മൂവാറ്റുപുഴ മുനിസിപ്പല്‍ മേഖല വാര്‍ഷിക സമ്മേളനം നടത്തി. കെ. കരുണാകരന് സപ്തതി മന്ദിര ഹാളില്‍ നടന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ മേഖലാ പ്രസിഡന്റ് ബേബി ജോര്‍ജ് പതാക ഉയര്‍ത്തി. കോതമംഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ റവ.ഡോ. ആന്റണി പുത്തന്‍കുളം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഒ.എം തങ്കച്ചന് മുഖ്യപ്രഭാഷണം നടത്തി. കാര്യക്ഷമമായ സംഘടനാ പ്രവര്‍ത്തനം എന്ന വിഷയത്തെക്കുറിച്ച് എന്‍ജിഒ അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എസ്.എ. ലത്തീഫ് ക്ലാസ് നയിച്ചു.
ജില്ലാ വനിതാ ഫോറം പ്രസിഡന്റ് ആലീസ് സ്കറിയ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളായ പി.ബി. ഗോപകുമാര്‍, പുഷ്പ ജോസഫ്, ലക്ഷ്മി സജീവന്, എസ്. കീര്‍ത്തന എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കോണ്‍ഗ്രസ് ടൗണ്‍ മണ്ഡലം പ്രസിഡന്റ് കെ.എ. അബ്ദുള്‍ സലാം, കെഎസ്എസ്പിഎ സംസ്ഥാന കൗണ്‍സില്‍ അംഗം മാത്യു ഫിലിപ്പ്,
നിയോജക മണ്ഡലം സെക്രട്ടറി വി.എം നാസര്‍ ഖാന്, നിയോജകമണ്ഡലം ട്രഷറര്‍ ടോമി ജേക്കബ്, നിയോജക മണ്ഡലം വനിതാ ഫോറം പ്രസിഡന്റ് റാണി പി. എല്‍ദോ, നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറി പി.എസ്. ഷബീബ്, വനിതാ ഫോറം മുന്‍ ജില്ലാ പ്രസിഡന്റ് കെ.എം റജീന, മുനിസിപ്പല്‍ മേഖല ജോയിന്റ് സെക്രട്ടറി എം.യു. ഷാജി,
മുനിസിപ്പല്‍ മേഖല വനിത ഫോറം പ്രസിഡന്റ് എന്‍.എന്‍. മല്ലിക, സെക്രട്ടറി ബിനു കെ. പീറ്റര്‍, ട്രഷറര്‍ കെ.സി. ബോസ്, കെഎസ്എസ്പിഎ ജില്ലാ വൈസ് പ്രസിഡന്റ് ഡൊമിനിക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.