ഹൈബ്രിഡ് കഞ്ചാവുമായി ആശുപത്രി ജീവനക്കാരൻ പിടിയിൽ
1599303
Monday, October 13, 2025 4:18 AM IST
വരാപ്പുഴ : വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന ഹൈബ്രിഡ് കഞ്ചാവുമായി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരൻ പിടിയിൽ. കോതാട് കോരാമ്പാടം പാല്യത്ത് റോഡിൽ വാടകയ്ക്കു താമസിക്കുന്ന കൊട്ടാരക്കര ഉമ്മന്നൂർ പ്ലാപ്പിള്ളി കളിക്കൽ പുത്തൻവീട്ടിൽ അലൻ കോശി (25)യെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ആശുപത്രിയിലെ ലിവർ കെയർ അസിസ്റ്റന്റ് ഫിസിഷ്യനാണ് അലൻ. ഇയാളിൽ നിന്നു 2.23 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 8.24 ഗ്രാം കഞ്ചാവും കണ്ടെടുത്തു. നാലു കവറുകളിലാണു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
തൂക്കാൻ ഉപയോഗിക്കുന്ന ചൈനീസ് നിർമിത ത്രാസും കണ്ടെടുത്തു. കണ്ടെയ്നർ റോഡിലും ചിറ്റൂർ കുട്ടി സാഹിബ് റോഡിലും നടത്തിയ പരിശോധനകളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് ഇയാളുടെ വാടകവീട്ടിൽ പരിശോധന നടത്തിയത്.