സ്വന്തം മക്കളിലൂടെ വാക്സിനേഷൻ സന്ദേശം പകര്‍ന്ന് ജില്ലാ കളക്ടര്‍
1599305
Monday, October 13, 2025 4:18 AM IST
കൊച്ചി: പള്‍സ് പോളിയോ ദിനത്തില്‍ തേവര അര്‍ബന്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലത്തി തന്റെ രണ്ടു മക്കള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്കി ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക. വാക്സിനേഷന്റെ പ്രാധാന്യം മനസിലാക്കി എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് അത് ഉറപ്പുവരുത്തണമെന്ന് പള്‍സ് പോളിയോ ദിന ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍ പറഞ്ഞു.
പോളിയോ രോഗം നമ്മുടെ രാജ്യത്ത് ഇന്ന് ഇല്ലെങ്കിൽകൂടി അയല്‍ രാജ്യങ്ങളിലെ രോഗസാന്നിധ്യം കാരണം നാം ജാഗ്രത തുടരണം. എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കൗണ്‍സിലര്‍ പി.ആര്. റെനിഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ. ആശാദേവി മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഒബ്സെര്‍വര്‍മാരായ ഡോ. വി.ആര്. വനജ, ഡോ. ആശ വിജയന് എന്നിവര്‍ പോളിയോ തുള്ളി മരുന്നിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.