മലമ്പാമ്പിനെ പിടികൂടി
1599076
Sunday, October 12, 2025 4:39 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് ഓഫീസിന്റെ ഗേറ്റിനു മുമ്പില്‍നിന്നും മലമ്പാമ്പിനെ പിടികൂടി. കഴിഞ്ഞദിവസം രാത്രി എട്ടോടെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടിത്ത പരിശീലനം നേടിയ പൊതുപ്രവര്‍ത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കല്‍ എം.ജെ. ഷാജിയാണ് മലമ്പാമ്പിനെ പിടികൂടിയത്.
പിന്നീട് വനംവകുപ്പിന് കൈമാറി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കകം ഇവിടെനിന്നും പിടികൂടുന്ന മൂന്നാമത്തെ മലമ്പാമ്പാണിത്.