ടിങ്കർ ഫെസ്റ്റ് നാലാം എഡിഷൻ സംഘടിപ്പിച്ചു
1599056
Sunday, October 12, 2025 4:04 AM IST
വരാപ്പുഴ: എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ടിങ്കർഫെസ്റ്റ്-2025ന് മേലൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് ആതിഥേയത്വം വഹിച്ചു. റീച്ചിംഗ് ഔട്ട് ക്വാളിറ്റി ലൈഫ് ത്രൂ സസ്റ്റൈനബിൾ ഡെവലപ്മെന്റ് എന്ന വിശാലമായ വിഷയത്തെ അടിസ്ഥാനപ്പെടുത്തി തൃശൂർ, എറണാകുളം, ആലപ്പുഴ ,കോട്ടയം എന്നീ നാല് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾപ്രോജക്ടുകൾ അവതരിപ്പിച്ചു.
വെബ് ആൻഡ് ക്രാഫ്റ്റ്സ് കമ്പനി സിഇഒ ജിലു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. മേഴ്സി തോമസ് , മാനേജർ ഫാ. ജോസ് പൊള്ളയിൽ, അസിസ്റ്റന്റ് കോർപറേറ്റ് മാനേജർ ഫാ. വർഗീസ് പാലാട്ടി, ഹെഡ്മാസ്റ്റർ സോണി ജോസഫ് ,പിടിഎ പ്രസിഡന്റ് ടി. ബെന്നി, എ ടി എൽ കോ൪ഡിനേറ്റർ ഡോ. പി. ആശ, ജയ്റോസ് പാപ്പച്ചൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
വിദ്യാർഥികൾ അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതനാശയങ്ങൾ അവതരിപ്പിക്കുന്ന ഫെസ്റ്റിന് എവറോളിംഗ് ട്രോഫികൾ പ്രഫ . ഫ്രാൻസിസ് ജോസഫ് സമ്മാനിച്ചു.
വിവിധ വിഭാഗങ്ങളിലായി നൂറോളം വിദ്യാർഥികൾ മാറ്റുരച്ച ഫെസ്റ്റിൽ യു പി വിഭാഗത്തിൽ തൃക്കാക്കര കാ൪ഡിനൽ സ്കൂൾ,
ഹൈസ്കൂൾ വിഭാഗത്തിൽ കലൂർ സെന്റ് അഗസ്റ്റിൻ സ്കൂൾ, ഹയ൪ സെക്കൻഡറി വിഭാഗത്തിൽ പുത്തൻ പള്ളി സെന്റ് ജോ൪ജ് സ്കൂൾ എന്നിവ൪ ഒന്നാം സ്ഥാനം നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവ൪ക്ക് കാഷ് അവാർഡും മെമെന്റോയും സർട്ടിഫിക്കറ്റും നല്കി.