സ്തനാര്‍ബുദ ബോധവല്‍ക്കരണം നടത്തി
1599321
Monday, October 13, 2025 4:51 AM IST
കൊച്ചി: കേരള ഫെഡറേഷന് ഓഫ് ഒബ്സ്റ്റട്രിക് ആന്‍ഡ് ഗൈനക്കോളജി (കെഎഫ്ഒജി), അസോസിയേഷന് ഓഫ് ഗൈനക്കോളജിക്കല്‍ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ കൊച്ചി ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റിയും ലേക്ക്ഷോര്‍ ആശുപത്രിയും സംയുക്തമായി എറണാകുളം മറൈൻ ഡ്രൈവില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്തനാര്‍ബുദം പ്രതിരോധവുമായി ബന്ധപ്പെട്ട ലഘുലേഖയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിക്കായലില്‍ സംഘടിപ്പിച്ച കയാക്കിംഗും ദീപ ശിഖ കൈമാറലും എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്തനാര്‍ബുദത്തെ അതിജീവിച്ച 25 പേരെ ചടങ്ങില്‍ ആദരിച്ചു.
കെഎഫ്ഒജി പ്രസിഡന്റ് ഡോ. സുചിത്ര സുധീര്‍ അധ്യക്ഷത വഹിച്ചു. നിഷാ ജോസ് കെ. മാണി, ഡോ. കെ. ചിത്രതാര, ഡോ. ഉഷാ മേനോന്, ഡോ. ഗേസ്രി തോമസ്, ഡോ. മിനി ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.