ജാതിക്കൃഷി നാശം: മൊബൈല്‍ മണ്ണ് പരിശോധന ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കണമെന്ന്
1599060
Sunday, October 12, 2025 4:12 AM IST
അങ്കമാലി: അതിവര്‍ഷം മൂലം വ്യാപകമായി നാശം സംഭവിച്ച ജാതി കൃഷിത്തോട്ടങ്ങളിലെ മണ്ണ് പരിശോധിക്കുന്നതിന് അങ്കമാലി നിയോജകമണ്ഡലത്തിലെ ഒന്‍പതു കൃഷിഭവനുകളിലും കൃഷിവകുപ്പിന്റെ മൊബൈല്‍ മണ്ണ് പരിശോധന ക്ലിനിക്കിന്റെ സേവനം സൗജന്യമായി ലഭ്യമാക്കണമെന്ന് ആനപ്പാറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൊച്ചിന് നട്ട് മെഗ് ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പൊതുയോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
അതിവര്‍ഷം മൂലം മണ്ണിന്റെ പോഷകഘടനയില്‍ ഉണ്ടായിട്ടുള്ള ശോഷണം കണ്ടെത്തി അതിനനുസൃതമായ പ്രതിരോധ നടപടികള്‍ ചെയ്താല്‍ മാത്രമേ അവശേഷിക്കുന്ന ജാതിമരങ്ങളെ സംരക്ഷിക്കാന്‍ കഴിയുവെന്ന് യോഗം വ്യക്തമാക്കി.
ആനപ്പാറ അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സഹകരണസംഘം ഹാളില്‍ നടന്നയോഗം തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയി ഉദ്ഘാടനം ചെയ്തു. കമ്പനി ചെയര്മാന് എം. ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജാതിക്കൃഷി രോഗനിര്‍ണയവും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് റിട്ട. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിജി മോന് സഖറിയ ക്ലാസെടുത്തു.
കാര്‍ഷിക മേഖലയില്‍ മികവ് പ്രകടിപ്പിച്ച കെ.ഒ. പൗലോസ്, കെ.പി. ദേവസി, പി.എം. വര്‍ഗീസ് എന്നിവരെ ആദരിച്ചു. ജോര്‍ജ് തോമസ്, ടോം ജോസഫ്, ജോസ് മാടന്, പി. വി. പൗലോസ്, എം. എം. ജോയ്സണ്‍ വര്‍ഗീസ് പുളിയ്ക്കല്‍, ജോര്‍ജ് ജോസഫ്, സി. കെ. വര്‍ഗീസ്, കെ. പി. ദേവസി എന്നിവര്‍ പ്രസംഗിച്ചു.